കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം

കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം. കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഭേദഗതി സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണെന്ന് പ്രമേയത്തില്‍ പറയുന്നു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നും സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ കടന്നുവരകാന്‍ ഭേദഗതി വഴിയൊരുക്കുമെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി. പൊതുജനങ്ങള്‍ക്കും തിരിച്ചടിയാകും. ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. പകരം സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാനും കഴിയും. വൈദ്യുതി രംഗത്ത് ഇത് അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
Story Highlights: power sector amendment, kerala niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here