കടബാധ്യത; ഇടുക്കിയില്‍ കടയുടമ ആത്മഹത്യ ചെയ്തു

ഇടുക്കി തൊട്ടിക്കാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടയുടമ ആത്മഹത്യ ചെയ്തു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ ആണ് മരിച്ചത്. 67 വയസായിരുന്നു.
ദാമോദരന് അഞ്ചുലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു. ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇടയ്ക്ക് കട തുറന്നെങ്കിലും നഷ്ടം കൂടുകയായിരുന്നു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ പച്ചക്കറി കടയോടൊപ്പം ഇറച്ചിക്കട നടത്തുകയായിരുന്നു ദാമോദരന്‍. ഇന്നലെ പതിനൊന്നുമണിയോടെ കടയിലെത്തിയ ദാമോദരന്‍ കടയ്ക്കുള്ളില്‍ കയറി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ അടുത്തുള്ള കച്ചവടക്കാര്‍ എത്തി പരിശോധിക്കുകയായിരുന്നു. അവശനിലയില്‍ കിടക്കുകയായിരുന്ന ദാമോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read Also: 38 ദിവസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 15 പേര്‍; ലോക്ക് ഡൗണില്‍ പൊലിയുന്ന ജീവനുകള്‍
വര്‍ഷങ്ങളായി തൊട്ടിക്കാനത്ത് കട നടത്തുകയായിരുന്ന ഇദ്ദേഹം കടബാധ്യത കൂടിയതോടെ ഈയടുത്തായി പലരോടും കടം വാങ്ങിയിരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം 16 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവുമൊടുവില്‍ കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.
Story Highlights: suicide idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here