Advertisement

അഫ്ഗാന്‍ നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകും; മുന്നറിയിപ്പ് നൽകി താലിബാന്‍

August 5, 2021
Google News 2 minutes Read
army

അഫ്ഗാൻ സര്‍ക്കാരിലെ നേതാക്കൾക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍. അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമം നടന്നിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന് താലിബാന്റെ മുന്നറിയിപ്പ്.

ബിസ്മില്ലാ മുഹമ്മദിക്കു നേരെ ചൊവ്വാഴ്ച രാത്രിയാണ് ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. താലിബാന്‍ മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് കാബൂളില്‍ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തുകയായിരുന്നു.

Read Also: അഫ്ഗാനിലെ താലിബാന്‍ ആക്രമണം; 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ചു

അതേസമയം, അമേരിക്കന്‍ സൈന്യം പിന്മാറാന്‍ ആരംഭിച്ചതോടെ മേയ് മാസം മുതല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ യുദ്ധം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആക്രമണം കാബൂളിലേക്ക് കടക്കുന്നത്.

Read Also: താലിബാൻ തടവുകാരെ വിട്ടയയ്ക്കാനൊരുങ്ങി അഫ്ഗാനിസ്താൻ

Story Highlights: Taliban warn of more targeted attacks Afghan forces

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here