മേക്കേദാട്ടു അണക്കെട്ട് നിർമാണം അനുവദിക്കില്ല; കർണാടക ബിജെപി സർക്കാരിനെതിരെ സമരവുമായി തമിഴ്നാട് ബിജെപി

കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തിന് എതിരെ കർണാടക ബിജെപി സർക്കാരിനെതിരെ നിരാഹാര സമരവുമായി തമിഴ്നാട് ബിജെപി. തഞ്ചാവൂരിൽ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തിലാണ് സമരം. അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് അണ്ണാമലൈയുടെ പറയുമ്പോൾ അണക്കെട്ട് നിർമ്മിക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർണാടക മുഖ്യമന്ത്രി.
തഞ്ചാവൂരിൽ വലിയ റാലിയോടെയാണ് ബിജെപി കർണാടക സർക്കാരിനെതിരായ തമിഴ്നാട് ബിജെപി ഘടകത്തിന്‍റെ ഏകദിന നിരാഹാര സമരം തുടങ്ങിയത്. സമരത്തിൽ രാഷ്ട്രീയമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മേക്കേദാട്ടു അണക്കെട്ട് വന്നാൽ കാവേരിയിൽ നിന്നും തമിഴ്നാട്ടിലേക്ക് ഒഴുകുന്ന വെള്ളം കുറയുമെന്നും കർഷകര്‍ ദുരിതത്തില്‍ ആകുമെന്നുള്ള ആശങ്കയെ തുടർന്നാണ് തമിഴ്നാട്ടിൽ വലിയ പ്രതിഷേധം ഉയർന്നത്.
Read Also: യു.പി നിയമസഭാ തെരെഞ്ഞെടുപ്പ്; യോഗി തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് സൂചന
അണക്കെട്ട് നിർമ്മണത്തിനെതിരെ ഡിഎംകെയും എഐഡിഎംകെയുമുൾപ്പെടെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്ത് വന്നതോടെ ജനരോക്ഷം ഭയന്നാണ് ബിജെപി സമരമെന്നും വിമർശനമുണ്ട്.
Read Also: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു
Story Highlights: Tamil Nadu BJP Protests Against Party-Ruled Karnataka’s River Project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here