‘ഈശോ’ എന്ന ചിത്രത്തിന്റെ പേരിലെ വിവാദം : പിന്തുണയുമായി ഫെഫ്ക

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ഇതിനിടെ നാദിർഷയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് ഫെഫ്ക.
മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ല. ചിത്രത്തിന്റെ പേരിൽ നിന്നും പിന്മാറാത്തതിൽ പിന്തുണയെന്നും ഫെഫ്ക പറഞ്ഞു.
ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുവെന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
Read Also: നാദിർഷ-ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി
നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.
Story Highlight: Eesho’ won’t hurt religious sentiments Says Fefka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here