Advertisement

ഋഷഭ് പന്ത് മികച്ച താരമാണെന്നത് അംഗീകരിച്ചേ മതിയാവൂ: ജെയിംസ് ആൻഡേഴ്സൺ

August 6, 2021
Google News 2 minutes Read
james anderson rishabh pant

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ഇംഗ്ലണ്ട് ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. പന്ത് മികച്ച താരമാണെന്നത് അംഗീകരിച്ചേ മതിയാവൂ എന്ന് ആൻഡേഴ്സൺ പറഞ്ഞു. പന്ത് അസാധാരണ ഷോട്ടുകൾ കളിക്കുമെന്നും മികച്ച പന്തുകളെറിഞ്ഞ് വിക്കറ്റിനായി കാത്തുനിൽക്കുക മാത്രമാണ് സാധ്യമാകുന്ന കാര്യമെന്നും ആൻഡേഴ്സൺ പറഞ്ഞു. (james anderson rishabh pant)

“പന്ത് ചെയ്യാൻ പോകുന്നത് എന്താണെന്ന് ഏകദേശ ധാരണയുണ്ട്. നേരിട്ട മൂന്നാം പന്തിൽ അയാൾ ക്രീസ് വിട്ടിറങ്ങി. പന്ത് എങ്ങനെ കളിക്കാൻ പോകുന്നെന്ന് ഞങ്ങൾക്കറിയാം. അയാൾ ആക്രമണകാരിയാണ്. മറ്റാരും ചിന്തിക്കാത്തത് അയാൾ ചിന്തിക്കും. അസാധരണ ഷോട്ടുകൾ കളിക്കും. അയാൾ വളരെ മികച്ച ഒരു താരമാണെന്ന് നമ്മൾ അംഗീകരിച്ചേ മതിയാവൂ. പന്ത് എന്തൊക്കെ വ്യത്യസ്തമായി ചെയ്താലും മികച്ച പന്തുകളെറിഞ്ഞ് വിക്കറ്റിനായി കാത്തുനിൽക്കുക മാത്രമാണ് സാധ്യമാകുന്ന കാര്യം.”- ആൻഡേഴ്സൺ പറഞ്ഞു.

Read Also: ക്രീസിലുറച്ച് രാഹുൽ; ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്

അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ്. മൂന്നാം ദിനം ഉച്ചക്ക് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183ൽ നിന്ന് 8 റൺസ് ലീഡാണ് ഇന്ത്യക്കുള്ളത്. രവീന്ദ്ര ജഡേജ (27), ശർദ്ദുൽ താക്കൂർ (0) എന്നിവരാണ് ക്രീസിൽ.

രണ്ടാം ദിനമായ ഇന്നലെ മഴ പെയ്തതിനെ തുടർന്ന് പാതിവഴിയിൽ കളി നിർത്തിവെക്കേണ്ടിവന്നപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് ആയിരുന്നു നേടിയിരിക്കുന്നത്. മൂന്നാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചുകളിച്ച ഋഷഭ് പന്ത് 20 പന്തിൽ 25 റൺസെടുത്ത് പുറത്തായി. പന്തിനെ ഒലി റോബിൻസൺ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു. പന്ത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ജഡേജ രാഹുലിന് ഉറച്ച പിന്തുണ നൽകി. സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ആ ഫോം തുടർന്നപ്പോൾ ഇംഗ്ലണ്ട് വിയർത്തു. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട ഇരുവരും ഇന്ത്യക്ക് ഒടുവിൽ ലീഡും സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന രാഹുലിനെ (84) ആൻഡേഴ്സൺ പുറത്താക്കി. 60 റൺസാണ് ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

Story Highlight: james anderson rishabh pant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here