രാജ്യത്ത് 38,628 കൊവിഡ് കേസുകൾ; 617 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,628 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 617 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണനിരക്ക് 4,27,371 ആയി.
4,12,153 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 3,10,55,861 പേർ ഇതുവരെ രോഗമുക്തി നേടി. 50,10,09,609 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2.21 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ഏഴ് ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. ഇത് വരെ അമ്പത് കോടിയിലധികം വാക്സീൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
Read Also: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 50 കോടി പിന്നിട്ടു
കേരളത്തിൽ ഇന്നലെ 19,948 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3417, തൃശൂർ 2167, കോഴിക്കോട് 2135, എറണാകുളം 2310, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, കണ്ണൂർ 993, തിരുവനന്തപുരം 1070, കോട്ടയം 963, കാസർഗോഡ് 738, വയനാട് 548, പത്തനംതിട്ട 675, ഇടുക്കി 433 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ.
Story Highlight: Covid report India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here