Advertisement

രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണം; ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

August 7, 2021
Google News 1 minute Read
delhi highcourt

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ദേശീയ ബാലാവകാശ കമ്മിഷന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജി.

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുവയസുകാരിയുടെ മാതാപിതാക്കളുടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനാണ് നടപടി. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ കാണാം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തത് കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സാമൂഹ്യ പ്രവര്‍ത്തകനായ മകരന്ദ് സുരേഷ് മദ്‌ലേകര്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 11ന് ഹൈക്കോടതി പരിഗണിക്കും.

Read Also: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു


ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിച്ചു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ബുധനാഴ്ച, കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ചിത്രമാണ് രാഹുല്‍ പുറത്തുവിട്ടത്.

Story Highlight: delhi highcourt, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here