Advertisement

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്: ഇന്ത്യയ്ക്ക് 209 റൺസ് വിജയ ലക്ഷ്യം

August 7, 2021
Google News 0 minutes Read

ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 209 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റണ്‍സ് നേടി.ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സില്‍ മികച്ച പ്രകടനം നടത്തി. ജോ റൂട്ട് നേടിയ 109 റണ്‍സിന്റെ ബലത്തില്‍ ആണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്.

റൂട്ടിന്റെ മികവില്‍ 250 കടന്ന് ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക് കുത്തിക്കുമെന്ന് കരുതിയെങ്കിലും 274 റണ്‍സില്‍ ഇംഗ്ലണ്ടിന് റൂട്ടിനെ നഷ്ടമായി. പിന്നീട് അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ വീഴ്ത്തുകയായിരുന്നു.ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here