22
Sep 2021
Wednesday

മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്

Lionel Messi to PSG

ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരും. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാർ ധാരണയായി എന്നാണ് ലഭിച്ച വിവരം. ലയണൽ മെസിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പി.എസ്.ജി. പി.എസ്.ജി.യിൽ പത്താം നമ്പർ ജേഴ്‌സി വേണ്ടെന്ന് മെസി. പത്തൊമ്പതാം നമ്പർ ജേഴ്‌സി ധരിക്കാൻ തീരുമാനം. മെസി പി.എസ്.ജി.യിലേക്ക് വരുന്നതോടെ കിലയൻ എംബപ്പേ ടീം വിടുമെന്ന് സൂചന. ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പി.എസ്.ജി.യിലേക്ക് ചേക്കേറും.

ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.

Read Also: മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കില്ല; താത്പര്യം പ്രകടിപ്പിച്ച് പിഎസ്ജി

അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. എന്നാൽ, ഇതെല്ലാം അസ്ഥാനത്താക്കി ലാ ലിഗ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങളിൽ കുടുങ്ങി മെസിയും ക്ലബും വേർപിരിയുകയായിരുന്നു.

Story Highlight: Lionel Messi to PSG

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top