‘ജനവിരുദ്ധം’; വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ബാനര്‍ജി

കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും. ബില്‍ ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ എത്രയും പെട്ടന്ന് സുതാര്യമായ തുറന്ന ചര്‍ച്ച വേണമെന്ന് കത്തില്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.(bengal government)
‘ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്‍ 2020 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു’. 2020 ജൂണ്‍ 12ന് അയച്ച കത്തില്‍ ബില്ലിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും കത്തയച്ചിരുന്നെന്നും മമത പുതിയ കത്തില്‍ എഴുതി. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തര്‍ക്കുന്നതാണ് സര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്ലെന്നും മമത പറഞ്ഞു.
2021 ഫെബ്രുവരി അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി ഭേദഗതി ബില്‍ പ്രസിദ്ധീകരിച്ചത്. ബില്‍ രാജ്യത്തെ വൈദ്യുതി മേഖലയെ പൂര്‍ണമായും തര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ബില്ലിനെതിരെ കഴിഞ്ഞദിവസം കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തു.
സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നും സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ കടന്നുവരാന്‍ പുതിയ ഭേദഗതി വഴിയൊരുക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നതാണ് ഭേദഗതി. പൊതുജനങ്ങള്‍ക്കും തിരിച്ചടിയാകും. ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനോ വൈദ്യുതി ബോര്‍ഡിനോ നിയന്ത്രണമുണ്ടാവില്ല. പകരം സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാനും കഴിയും. വൈദ്യുതി രംഗത്ത് ഇത് അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും പൊതുമേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണ് ബില്ലെന്നും പ്രമേയത്തില്‍ പറയുന്നു.
Read Also: കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം
ഒരുപ്രദേശത്ത് ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ രജിസ്റ്റ്ര്! ചെയ്താല്‍ മതി. സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും.
കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യഅധികാരമുള്ള വിഷയമാണ് വൈദ്യുതി. എന്നാല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
Story Highlight: bengal government aganist electricity amendment bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here