Advertisement

സ്പെയിനിൽ നിന്ന് മലയാളി യുവതാരം തിരികെയെത്തി; ഇനി എഫ്സി ഗോവയിൽ കളിക്കും

August 7, 2021
Google News 2 minutes Read
Muhammed Nemil FC Goa

സ്പെയിനിൽ പരിശീലനത്തിലായിരുന്ന മലയാളി യുവതാരം മുഹമ്മദ് നെമിൽ തിരികെ ഇന്ത്യയിലെത്തി. ഐഎസ്എൽ ക്ലബ് എഫ്സി ഗോവയിലാണ് ഈ സീസൺ മുതൽ 19 വയസ്സുകാരനായ നെമിൽ കളിക്കുക. അറ്റാക്കിംഗ് മിഡ്ഫീൽഡറായ താരം അടുത്ത ആഴ്ച മുതൽ ക്ലബിനൊപ്പം പ്രീസീസണ് ചേരുമെന്നാണ് റിപ്പോർട്ട്. (Muhammed Nemil FC Goa)

മുംബൈ റിലയൻസ് അക്കാദമിയിലൂടെ വളർന്ന നെമിൽ അക്കാദമിയിൽ നിന്ന് തന്നെ 2019ൽ പരിശീലനത്തിനായി സ്പെയിനിലെത്തി. മാർസറ്റ് അക്കാദമിയിൽ പരിശീലിച്ചുകൊണ്ടിരുന്ന താരത്തെ 2020ൽ എഫ്സി ഗോവ ടീമിലെത്തിച്ചു. നാല് വർഷത്തേക്കായിരുന്നു കരാർ. എങ്കിലും താരത്തിന് സ്പെയിനിൽ പരിശീലനം തുടരാൻ ഗോവ നെമിലിന് അനുമതി നൽകി. തുടർന്ന് ബാഴ്സലോണയിലെ മൂന്നാം ഡിവിഷൻ ക്ലബ് ഗ്രാമയുടെ അണ്ടർ 19 ടീമിൽ താരം കളിച്ചു. ഏറെ വൈകാതെ അവരുടെ ഫസ്റ്റ് ടീമിലേക്ക് നെമിലിന് പ്രമോഷൻ ലഭിച്ചു. സ്പെയിനിലെ മുൻനിര ക്ലബുകളിലൊന്നായ റയോ വയ്യെക്കാനോ നെമിലിനെ തങ്ങളുടെ റിസർവ് ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ആ നീക്കം പൂർണതയിലെത്തിയില്ല. താഴ്ന്ന ഡിവിഷനുകളിലുള്ള ചില സ്പാനിഷ് ക്ലബുകൾക്കും നെമിലിൽ താത്പര്യമുണ്ടായിരുന്നു. എന്നാൽ, ഇതിനോട് നോ പറഞ്ഞ താരം ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

Read Also: ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റൈൻ താരം എത്തുന്നു

അതേസമയം, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചനയുണ്ട്. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല.

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.

Story Highlight: Muhammed Nemil joins FC Goa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here