17
Sep 2021
Friday

ഇ.ഡി വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഫോൺ ശബ്‌ദരേഖ പുറത്തു വിടേണ്ടി വരും; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ

k t jaleel

മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ഇ.ഡി വിഷയത്തിൽ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും ​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും ജലീൽ പ്രതികരിച്ചു. അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന വിചാരണ തെറ്റാണ്. ‘ലീഗിനെ കമ്പനിയാക്കാനാണ്​ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും.

Read Also: ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട്​ കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്​. അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയം അവസാനി​പ്പിക്കേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

Read Also: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം; തെരഞ്ഞെടുപ്പ് പരാജയ കാരണം പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനങ്ങളെന്ന് ആരോപണം

Story Highlight: P k Kunhalikutty’s phone audio recording will be released says k t jaleel

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top