Advertisement

എന്നെ ടീമിലെടുക്കുന്നതിൽ നിന്ന് തടഞ്ഞു; ഡിവില്ല്യേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ താരം

August 7, 2021
Google News 2 minutes Read
racist accusation ab devilliers

ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സിനെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ താരം ഖയ സാണ്ടോ. 2015ൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുന്നത് തടഞ്ഞത് ഡിവില്ല്യേഴ്സ് ആണെന്നാണ് സോണ്ടോയുടെ ആരോപണം. തൻ്റെ കുട്ടിക്കാല ഹീറോ ആയിരുന്നു എബിയെന്നും ഈ സംഭവത്തൊടെ ആ ബഹുമാനമെല്ലാം നഷ്ടമായെന്നും ദക്ഷീനാഫ്രിക്കൻ ബാറ്റ്സ്മാൻ ആരോപിച്ചു. സോഷ്യൽ ജസ്റ്റിസ് നേഷൻ ബിൽഡിങ് ഹിയറിംഗിനിടെയാണ് സോണ്ടോയുടെ വെളിപ്പെടുത്തൽ. (racist accusation ab devilliers)

“ക്യാപ്റ്റൻ ഡിവില്ല്യേഴ്സ് എന്നെ വിളിച്ച് കാര്യം പറഞ്ഞു. ടീമിൽ ഉണ്ടാവില്ലെന്നും അത് തൻ്റെ സ്വന്തം തീരുമാണം ആണെന്നും പറഞ്ഞു. ആ സമയത്ത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനമൊക്കെ പോയി. കുട്ടിക്കാലത്ത് എൻ്റെ ഹീറോ ആയിരുന്ന ഒരാൾ ആ തീരുമാനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എനിക്ക് അവിശ്വസനീയമായി തോന്നി. ഉറപ്പായും എന്നെ ഇവർക്ക് വേണ്ടെന്ന് മനസ്സിലാക്കിയ ഞാൻ ടീമിൽ നിന്ന് അകന്നു. എനിക്ക് പകരം കളിച്ചവർ പിന്നീട് നേട്ടങ്ങളുണ്ടാക്കുന്നതും ഐപിഎലിൽ കളിക്കുന്നതുമൊക്കെ കണ്ട് വിഷമം തോന്നി.

Read Also: ഐപിഎൽ രണ്ടാം പാദം; ന്യൂസീലൻഡ് താരങ്ങൾ പങ്കെടുക്കും; ദക്ഷിണാഫ്രിക്കൻ താരങ്ങൾ പങ്കെടുത്തേക്കില്ല

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിലാണ് സോണ്ടോയ്ക്ക് അരങ്ങേറാൻ അവസരമൊരുങ്ങിയത്. 2-2 എന്ന നിലയിൽ ഇരു ടീമുകളും തുല്യമായി നിൽക്കവെ അവസാന മത്സരത്തിനു മുൻപ് ജെപി ഡുമിനിക്ക് പരുക്ക് പറ്റുകയും സോണ്ടോയ്ക്ക് ടീമിൽ അരങ്ങേറാമെന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. എന്നാൽ സോണ്ടോയെ തഴഞ്ഞ മാനേജ്മെൻ്റ് ടെസ്റ്റ് പരമ്പരക്കായി എത്തിയ ഡീൻ എൽഗറിന് അവസരം നൽകുകയായിരുന്നു.

മുൻപും പലതവണ ഡിവില്ല്യേഴ്സിനെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ടീമിലെ കറുത്ത വർഗക്കാരെ തഴഞ്ഞ് വെളുത്ത വർഗക്കാർക്ക് കൂടുതൽ അവസരം നൽകുന്നയാളായിരുന്നു ഡിവില്ല്യേഴ്സ് എന്ന് മുൻപ് പലരും ആരോപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ടീമിൽ വർണവിവേചനം ഉണ്ടെന്നത് മുൻപ് തന്നെ ചർച്ച ആയ കാര്യമാണ്. മഖായ എൻ്റിനി, ജെപി ഡുമിനി, ഹെർഷൽ ഗിബ്സ് തുടങ്ങി 36 താരങ്ങൾ ഈ വിഷയം ചൂണ്ടിക്കാട്ടി ബോർഡിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെ കനത്ത പ്രതിസന്ധിയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നത്.

Story Highlight: racist accusation ab devilliers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here