Advertisement

മുസ്ലിംലീഗ് നേതൃയോഗം; കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി

August 8, 2021
Google News 1 minute Read
kunhalikutty faces backlash

മുസ്ലിംലീഗ് നേതൃയോഗത്തിൽ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടി. മുഈനലി തങ്ങൾക്കെതിരെ അച്ചടക്കനടപടി വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്ന് റിപ്പോർട്ട്. യോഗത്തിൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി മാത്രമാണ്. റാഫി പുതിയകടവിനെതിരെ നടപടിയെടുത്തതിലും കുഞ്ഞാലിക്കുട്ടിക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. യോ​ഗത്തിൽ വൈകാരികമായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

പി.കെ കുഞ്ഞാലിക്കുട്ടിയിലേക്ക് പാർട്ടി ചുരുങ്ങുന്നു എന്ന അണികളുടെ വ്യാപക പരാതിക്കിടെയാണ് മുഈൻ അലി തങ്ങളുടെ ഭാ​ഗത്ത് നിന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ പൊതുമധ്യത്തിൽ അതിരൂക്ഷ വിമർശനമുണ്ടാകുന്നത്. വിഷയം ചർച്ച ചെയ്യാൻ ഉന്നതാധികാര സമിതി ചേരുമ്പോൾ മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന മുസ്ലിംലീ​ഗിൽ ആ തരത്തിലായിരുന്നു നടപടി വരേണ്ടിയിരുന്നത്. ഇന്നലെ കൊടപ്പനക്കൽ വീട്ടിൽ പാണക്കാട് കുടുംബം അനൗദ്യോ​ഗിക യോ​ഗം ചേർന്നിരുന്നു. ഈ യോ​ഗത്തിൽ മുഈനലിക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനിച്ചത്. ചന്ദ്രികയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈദരലി തങ്ങൾ തന്നെയാണ് മുഈനലിയെ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന കുറുപ്പടി പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ തീരുമാനം പാണക്കാട് സാദിഖ് അലി ഷിബാഹ് തങ്ങൾ ഉന്നതാധികാര സമിതിയെ അറിയിക്കുകയും ചെയ്തു.

Read Also: മലപ്പുറത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ കടയ്ക്ക് തീയിട്ടു

എന്നാൽ നേതൃയോ​ഗത്തിൽ മുഈനലിക്കെതിരെ നടപടിവെണമെന്ന കുഞ്‍ഞാലിക്കുട്ടിയുടെ വാദങ്ങൾക്ക് പിന്തുണ ലഭിച്ചില്ല. മുതിർന്ന നേതാക്കളടക്കം വാദത്തെ പിന്തുണച്ചില്ലെന്ന് മാത്രമല്ല, വിമർശിക്കുകയും ചെയ്തു.

Story Highlight: kunhalikutty faces backlash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here