പി ജി ഡോക്‌ടേഴ്‌സ് നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് നീട്ടിവെച്ചു

പി ജി ഡോക്‌ടേഴ്‌സ് നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് നീട്ടിവെച്ചു. ചൊവ്വാഴ്ച ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചയ്ക്ക് ശേഷമെന്ന് പി ജി ഡോക്‌ടേഴ്‌സ് അറിയിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ പിജി സംഘടനാ പ്രതിനിധികളുമായി ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച നടത്തുക.
അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയാൻ കെജിഎംഒഎ നിർദേശങ്ങൾ മുന്നോട്ട് വെച്ചു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ കാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് 2012 ന് കീഴിൽ ഉൾപ്പെടുത്തണം. ഡോക്ടർമാർക്ക് എതിരെ പ്രതികൾ നൽകുന്ന എതിർ കേസുകളിൽ എഫ്ഐആർ എടുക്കും മുമ്പ് വിദഗ്ധ സമിതി.
Read Also:സംസ്ഥാനത്ത് പി.ജി. ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് സൂചനാ പണിമുടക്ക് നടത്തും
ഇതിനിടെ, ഡോക്‌ടേഴ്‌സിനെതിരെയുള്ള അക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ഐ എം എ യും വ്യക്തമാക്കി. അതിക്രമത്തിനെതിരെ കേന്ദ്രനയം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ഐ എം എ അറിയിച്ചു.
Story Highlight: PG Doctors postponed strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here