Advertisement

മുഹറം ആഘോഷമല്ല ; ഓണം മുഹറം ചന്ത എന്നതിലെ മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്

August 9, 2021
Google News 0 minutes Read

ഓണം മുഹറം ചന്തകൾ എന്നതിൽ നിന്ന് സർക്കാർ മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ്. മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകൾ തുറക്കേണ്ട ആവശ്യമില്ലെന്നും പി എം എ സലാം. ഓണചന്തയ്‌ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യ.

മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.മുസ്ലീം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു.

കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത നടത്തുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലീംങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച ബഹുജനങ്ങള്‍ ചിന്തിക്കും. കൊവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം മോയിൻ അലി തങ്ങൾക്കു എതിരെ നടപടി ഉണ്ടാകുമെന്നു ആവർത്തിച്ച് പി എം എ സലാം. പാണക്കാട് കുടുംബം മൊയിനെ തള്ളി പറഞ്ഞു കഴിഞ്ഞു. നടപടി കുടുംബം ആലോചിച്ചു തീരുമാനം അറിയിച്ച ശേഷം എടുക്കും. ചന്ദ്രികയുടെ പ്രശ്നങ്ങൾ കാരണമാണ് ഹൈദരലി തങ്ങൾ രോഗി ആയതെന്ന മൊയിന്റെ പ്രസ്താവന കള്ളമാണെന്നും ഹൈദരലി തങ്ങൾക്കു എന്താണ് അസുഖം എന്ന് ഞങ്ങൾ പറയുന്നില്ല എന്നും സലാം പറഞ്ഞു.കൂടാതെ ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉന്നതാധികാര സമിതിയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നില്ലെന്നും പി എം എ സലാം വ്യക്തമാക്കി. എന്നാൽ ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലി കുട്ടി ആണെന്നും ഉന്നതധികാര സമിതിയുടെ അറിവോടെ ആണെന്നും പി എം എ സലാം പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here