Advertisement

സി.കെ. ജാനുവിന്റെ ഫോണുകൾ പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്

August 9, 2021
Google News 1 minute Read
Crime Branch Raid

എൻ.ഡി.എ. സ്‌ഥാനാർഥിയാവാൻ കോഴ വാങ്ങിയെന്നാരോപണത്തിൽ സി.കെ. ജാനുവിന്റെ ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. സി.കെ. ജാനു ഉപയോഗിക്കുന്ന രണ്ട്ഫോണുകൾ ഉൾപ്പെടെ മൂന്ന് സ്മാർട്ട് ഫോണുകളാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

Read Also:സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

തന്റെയും, വളർത്തു മകളുടെയും, സഹോദരന്റെയും ഫോണുകളാണ് പിടിച്ചെടുത്തതെന്ന് സി.കെ. ജാനു പറഞ്ഞു. കേസിൽ ഇത് വരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ജാനു അറിയിച്ചു.

ബത്തേരിയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിലാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. കേസിൽ പ്രതിയായ സി.കെ. ജാനുവിന്റെ തിരുനെല്ലി പനവല്ലിയിലെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

Story Highlight: Crime Branch Raid; C K Janu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here