കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; ഒന്നാം പ്രതി ബാങ്ക് മുൻ സെക്രട്ടറി പി.ആർ സുനിൽ കുമാർ പിടിയിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പിടിയിൽ. ബാങ്ക് മുൻ സെക്രട്ടറി പി.ആർ സുനിൽ കുമാറിനെയാണ് പിടി കൂടിയത്. തൃശൂരിലെ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം സംഘമാണ് പിടികൂടിയത്.
പി ആർ സുനിൽ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും മുമ്പാണ് ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. അതിവിദഗ്തമായി സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഹൈ ടെക്ക് സെല്ലിന്റെ ഉൾപ്പെടയുള്ള കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് തൃശൂർ ക്രൈം ബ്രാഞ്ച് സംഘം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പി ആർ സുനിൽ കുമാറിനെ പിടി കൂടിയത്. ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ആകെ ആറ് പ്രതികളാണ് ഉള്ളത്.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണസമിതിക്കെതിരെ പ്രതികള്‍ രംഗത്ത്
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഇ ഡിയും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തിയിരുന്നു. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തിയത്. പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ർ ചെയ്തിരിക്കുന്നത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 50 കോടിയിലധികം വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി
Story Highlight: Karuvannur Bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here