കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 50 കോടിയിലധികം വിദേശത്തേക്ക് കടത്തിയെന്ന് ഇ ഡി
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ 50 കോടി രൂപയിലധികം പണം വിദേശത്ത് കടത്തിയതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തൽ. ബിനാമികൾ വഴിയാണ് പണം കണ്ടെത്തിയതെന്നും കണ്ടെത്തൽ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ഒരാളായ കിരണാണ് വിദേശത്തേക്ക് പണം കടത്താൻ നേതൃത്വം നൽകിയത്. കേസിൽ കൂടുതൽ പേർ ഇനിയും പ്രതികളായേക്കും.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തിയത് . പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.
Read Also:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ.ഡി
ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകൾ രൂപീകരിക്കുകയും ബിനാമി ഇടപാടുകൾ നടത്തിയെന്നുമാണ് കണ്ടെത്തിയത്. ഇത് റിയൽ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
Read Also:കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ഇ ഡി അന്വേഷണം തുടങ്ങി
Story Highlight: Karuvannur bank fraud
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here