Advertisement

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നടന്നത് 200 കോടിയുടെ തട്ടിപ്പെന്ന് ഇ.ഡി

August 7, 2021
Google News 1 minute Read
karuvannur 200 crore fraud

കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ പ്രാഥമിക കണ്ടെത്തൽ. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തൽ. പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.

ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകൾ രൂപീകരിക്കുകയും ബിനാമി ഇടപാടുകൾ നടത്തിയെന്നുമാണ് കണ്ടെത്തൽ. ഇത് റിയൽ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങൾക്കായി ഉപയോ​ഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ഇ ഡി അന്വേഷണം തുടങ്ങി

2014, 20 കാലഘട്ടത്തിലാണ് കരുവന്നൂർ ബാങ്ക്കേ തട്ടിപ്പ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകർ പണം പിൻവലിക്കാൻ എത്തിപ്പോൾ പണം ലഭ്യമാകാതെ വരികയും ഇതേതുടർന്ന് പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്ന് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് നടപടി സ്വീകരിച്ചത്.

Story Highlight: karuvannur 200 crore fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here