എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച

എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്നാരോപണം. മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടപ്പുറം സെയ്ന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.
മാര്‍ക്ക് കുറഞ്ഞത് പരിശോധിക്കാനായി വിദ്യാര്‍ത്ഥിനി ഉത്തരപ്പേപ്പറിന്റെ പകര്‍പ്പ് എടുത്തപ്പോള്‍ ലഭിച്ചത് മറ്റൊരു കുട്ടിയുടെ ഉത്തരപേപ്പറാണ്. പരാതിപ്പെട്ടപ്പോള്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാനാണ് വാല്യൂഷേന്‍ ഓഫിസര്‍ നല്‍കിയ നിര്‍ദേശം.
പരാതി നല്‍കിയ ആന്‍ഡ്രിയയുടെ ഉത്തരപ്പേപ്പറായി അധികാരികള്‍ നല്‍കിയത് തന്റെ ഉത്തരപേപ്പറാണെന്ന് സ്ഥിരീകരിച്ച് സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയും രംഗത്തെത്തി. സെയ്ന്റ് ആന്‍സ് സ്‌കൂളിലെ ആന്‍ഡ്രിയ എന്ന വിദ്യാര്‍ത്ഥിയുടെ എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലാണ് വീഴ്ചയുണ്ടായത്.
Story Highlight: SSLC evaluation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here