കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍

കോയമ്പത്തൂരില്‍ മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടല്‍മുറിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഗാന്ധിപുരം ക്രോസ്‌കട്ട് റോഡിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാട്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണാരംഭിച്ചു.(women found dead)
കോഴിക്കോട് സ്വദേശിയായ ബിന്ദുവിന്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. മുഖം അടക്കം അഴുകിയ നിലയിലാണ്. കഴിഞ്ഞ മാസം 26നാണ് ബിന്ദുവും ഒപ്പമുണ്ടായിരുന്ന മുസ്തഫയും ദമ്പതികള്‍ എന്നുപറഞ്ഞ് ഹോട്ടലില്‍ മുറിയെടുക്കുന്നത്. എന്നാല്‍ രണ്ടുദിവസമായി മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. എലിവിഷവും മദ്യക്കുപ്പിയും മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Story Highlight: women found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here