29
Sep 2021
Wednesday
Covid Updates

  സൈറൺ മുഴക്കി അമിത വേഗത്തിൽ നിരത്തിലൂടെ ഇ ബുൾ ജെറ്റ് വാഹനം; ദൃശ്യങ്ങൾ പുറത്ത്

  E bull jet Traffic violation

  ഇ ബുൾ ജെറ്റ് സഹോദരങ്ങൾ നേരത്തെയും നിയമ ലംഘനങ്ങൾ നടത്തിയതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബിഹാറിൽ യാത്രയ്ക്കിടെ വാഹനം സൈറൺ മുഴക്കിയും ഹോൺ മുഴക്കിയും അമിത വേഗതയിൽ ഓടിക്കുന്ന ദൃശ്യങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ മുൻപ് പങ്കുവച്ചിരുന്നു. റോഡുകളിലെ ആളുകളെയും മറ്റ് വാഹനങ്ങളെയും മാറ്റാൻ മറ്റ് മാർഗങ്ങൾ ഇല്ലെന്ന വിശദീകരണത്തോടെയാണ് വീഡിയോ പങ്കവച്ചത്. ഇപ്പോൾ ഈ വിഡിയോകൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് പോര് മുറുകുകയാണ്.

  വാൻ ലൈഫ് യാത്രകൾ നടത്തുന്ന ഇ ബുൾ ജെറ്റ് വ്ളോഗർമാരെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡില്‍ ആയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് പോര് മുറുകുന്നു. ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാരുടെ മുന്‍ വീഡിയോകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് ആരാധകരുടെയും വിമര്‍ശകരുടേയും പോര്. ഇതില്‍ വ്ലോഗര്‍മാര്‍ക്ക് ഡ്രൈവിംഗ് മര്യാദകള്‍ ഇല്ലെന്ന വാദവുമായുള്ള ഒരു വീഡിയോ വൈറലാണ്.

  Read Also: വാഹന മോഡിഫിക്കേഷൻ: ചെയ്യാൻ സാധിക്കുന്നതും, ചെയ്യാൻ പാടില്ലാത്തതും [24 Explainer]

  ബിഹാറിലൂടെയുള്ള യാത്രയ്ക്കിടെ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചും യാത്ര ചെയ്യുന്ന വീഡിയോ യുവ തലമുറയ്ക്ക് നല്‍കുന്നത് ഡ്രൈവിങ് മര്യാദകളേക്കുറിച്ചുള്ള തെറ്റായ ധാരണകളാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വാഹനത്തിന് ആരും സൈഡ് തരാത്തതിനാല്‍ ഹോണ്‍ അടിച്ച് യാത്ര ചെയ്യുക മാത്രമാണ് മാര്‍ഗമാണെന്നും മറ്റും ഈ വീഡിയോയില്‍ വ്ലോഗര്‍ സഹോദരന്മാരായ ലിബിനും എബിനും പറയുന്നുണ്ട്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്നും മറ്റും വ്ലോഗര്‍മാര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.

  അധികം വാഹനങ്ങളൊന്നുമില്ലാത്ത നിരത്തില്‍ വഴിയാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഈ സഞ്ചാരമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്ലോഗര്‍മാരുടെ അറസ്റ്റിനു പിന്നാലെ കലാപത്തിന് ആഹ്വാനം ചെയ്തവരും മോട്ടോര്‍ വാഹന വകുപ്പിനേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അക്രമത്തിന് ആഹ്വാനം നല്‍കിയവരും പൊലീസ് നിരീക്ഷണത്തിലാണ് ഉള്ളത്. മോഡിഫിക്കേഷന്‍ നടത്തിയ വാഹനത്തിന്‍റെ ലൈറ്റും മറ്റ് ശബ്ദ വിന്യാസങ്ങളും വിശദമാക്കുന്ന വീഡിയോകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്.

  Read Also: ഇ ബുൾ ജെറ്റ് വിവാദം : അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു

  വാഹനത്തിന്‍റെ നിറം, എട്ട് സെര്‍ച്ച് ലൈറ്റുകള്‍,ടയറുകളിലെ മോഡിഫിക്കേഷന്‍, അനുമതിയില്ലാതെ വാഹനത്തില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത്,വാഹനത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയില്‍ ഘടിപ്പിച്ച സൈക്കിളുകള്‍,ടെംപോ ട്രാവലറിന് കാരവാന്‍ ആക്കിയത് മാര്‍ഗ നിര്‍ദേശങ്ങള് പാലിച്ചാണോയെന്ന് വ്യക്തതയില്ല, ബ്രേക്ക് ലൈറ്റ്, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവയടക്കമുള്ള ഒന്‍പത് നിയമവിരുദ്ധമായ രൂപമാറ്റങ്ങളാണ് ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനത്തിലുള്ളത്.

  Story Highlight: E bull jet Traffic violation

  കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
  COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

  Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

  നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
  Top