ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ജമ്മുകശ്മീരില്‍ രണ്ട് ഗ്രനേഡുകളുമായി മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. പുല്‍വാമ പാമ്പോര്‍ സ്വദേശി ആദില്‍ ഫറൂഖ് എന്നയാളാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് അംഗമാണ് ആദിലെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹിദ് നാസര്‍ എന്നയാള്‍ രക്ഷപെട്ടു.
രണ്ട് ഗ്രനേഡുകളുമായി ശ്രീനഗറില്‍ നിന്നാണ് ആദില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതായും കൂടുതല്‍ അറസ്റ്റ് പ്രതീക്ഷിക്കാമെന്നും കശ്മീര്‍ പൊലീസ് ട്വീറ്റ് ചെയ്തു. 2019ല്‍ പൊതുസുരക്ഷാ നിയമമനുസരിച്ച് ആദിലിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നുച്ചയോടെ ശ്രീനഗറിനടുത്ത് ഗ്രനേഡ് ആക്രമണമുണ്ടാവുകയും പ്രദേശവാസികളായ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
#Journo–#terrorist Adil from Pampore Pulwama #arrested along with 02 #grenades in the heart of #Srinagar City. More arrests are expected. #Investigation going on. Further details shall follow. @JmuKmrPolice
— Kashmir Zone Police (@KashmirPolice) August 10, 2021
Story Highlight: journalist arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here