കൊടകര കേസില്‍ ഇ.ഡി അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ധനമന്ത്രാലം വ്യക്തമാക്കി. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഡോ. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് രേഖാമൂലം മറുപടി നല്‍കിയത്. കേസിന്റെ മേല്‍നോട്ടം വഹിക്കുന്നത് കേരള പൊലീസ് ആണെന്നും ഇപ്പോള്‍ നടക്കുന്നത് ഇ.ഡിയുടെ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത് എന്നും രേഖാമൂലം നല്‍കിയ ഉത്തരത്തില്‍പറയുന്നു.(kodakara case ED)
ഇഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിങ്ങനെ മൂന്ന് ഏജന്‍സികള്‍ക്ക് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കുഴല്‍പ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി കൊണ്ടുവന്ന പണമാണ് കൊടകരയില്‍ വച്ച് നഷ്ട്ടപ്പെട്ടതെന്നും തെരഞ്ഞെടുപ്പിന് ബിജെപി എത്തിച്ചത് ഹവാല പണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ കേസ് ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.
Story Highlight: kodakara case ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here