നാടാർ സംവരണത്തിലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല
നാടാർ സംവരണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീൽ പരിഗണിക്കുന്നത്
ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.
സംവരണ പട്ടിക വിപുലീകരണത്തിന് സർക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. മറാത്ത കേസ് ഉയർത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു.
Read Also: നാടാർ സംവരണം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകി
എന്നാൽ മറാത്ത കേസിനും മുൻപ് തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കേസിൽ വിശദമായ വാദം കേൾക്കും.
Read Also: നാടാര്‍ സംവരണം റദ്ദാക്കിയ നടപടി; സര്‍ക്കാര്‍ അപ്പീലിന്
Story Highlight: Nadar reservation, High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here