Advertisement

നാടാര്‍ സംവരണം റദ്ദാക്കിയ നടപടി; സര്‍ക്കാര്‍ അപ്പീലിന്

August 7, 2021
Google News 1 minute Read
nadar issue kerala goes appeal

നാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. നാടാർ സംവരണം മറാത്ത സംവരണ വിധിക്ക് മുന്‍പെടുത്ത തീരുമാനമാണെന്നാണ് സര്‍ക്കാര്‍ വാദം. സുപ്രിംകോടതി വിധിക്ക് മുന്‍പുള്ള ഉത്തരവ് നിയമപരമായി നിലനില്‍ക്കുമെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടും.

ഇന്നലെയാണ് നാടാര്‍ സംവരണം ഹൈക്കോടതി സ്റ്റേ ചെയ്തത്. ഒബിസി സംവരണ പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒബിസി പട്ടിക വിപുലീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്ന് ഹൈക്കോടതി പറഞ്ഞു.

Read Also: നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും

തെരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ നാടാർ വിഭാ​ഗത്തിന് 10 ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയിരുന്നു. നേരത്തെ ഹിന്ദു നാടാര്‍ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
സർക്കാർ സംവരണം ഏർപ്പെടുത്തിയതിൽ ചില വിഭാ​ഗങ്ങൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി നൽകിയത്.

Story Highlight: nadar issue kerala goes appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here