Advertisement

പെഗസിസ് ഫോൺ ചോർത്തൽ വിഷയം ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ; കേന്ദ്രം ഇന്ന് നിലപാടറിയിക്കും

August 10, 2021
Google News 1 minute Read
Central Gov on Pegasus

പെഗസിസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ ഇന്ന് സുപ്രീംകോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകൾക്ക് അപ്പുറത്ത് എന്ത് തെളിവാണ് ഈ കേസിൽ ഉള്ളതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. വെളിപ്പെടുത്തലുകൾ സത്യമെങ്കിൽ അത് ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞിരുന്നു. മാധ്യമ പ്രവർത്തകരടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കും.

വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സർക്കാർ ശ്രമിക്കുക എന്ന സൂചനയുണ്ട്. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്സ് ഗിൽഡിൻറെയടക്കം പത്ത് ഹർജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്.

Read Also: വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി

രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗസിസിൽ കേന്ദ്ര സർക്കാർ നേരിടുന്നത്. പെഗസിസ് ഒരു കെട്ടുകഥ മാത്രമെന്ന പാർലമെൻറിലെ നിലപാട് സർക്കാരിന് സുപ്രീംകോടതിയിൽ ആവർത്തിക്കാനാകില്ല. പെഗസിസ് സ്പൈവെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും.

സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗസിസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.

Story Highlight: Pegasus case in SC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here