Advertisement

വെങ്കലത്തിളക്കവുമായി പി ആർ ശ്രീജേഷ് കൊച്ചിയിലെത്തി; സ്വീകരിച്ച് വൻ ജനാവലി

August 10, 2021
Google News 2 minutes Read
pr sreejesh reach kochi

വെങ്കലത്തിളക്കവുമായി പിആർ ശ്രീജേഷ് കൊച്ചിയിൽ പറന്നിറങ്ങി. കായിക മന്ത്രി വി അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘവും, ഹോക്കി അസോസിയേഷൻ ഭാരവാഹികളും ശ്രീജേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തി ശ്രീജേഷിനെ സ്വീകരിച്ചു.

ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാം​ഗങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. സിഐഎസ്എഫ് ജവാന്മാരും പൊലീസും ഒരുക്കിയ സംരക്ഷണ വലയത്തിലൂടെയാണ് അദ്ദേഹം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.

Read Also : രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനിക്കുന്നു; ഹോക്കിക്ക് ഇതൊരു പുനർജന്മം: പി. ആർ. ശ്രീജേഷ് ട്വന്റിഫോറിനോട്

അതേസമയം, പ്രദേശത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ശ്രീജേഷിന് അർഹമായ പാരിതോഷികം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ, യുവ മോർച്ചാ പ്രവർത്തകരും സ്വീകരണത്തിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.

തുറന്ന വാഹനത്തിലാണ് ശ്രീജേഷ് കിഴക്കമ്പലത്തെ വീട്ടിലേക്ക് പോകുന്നത്.

Story Highlight: pr sreejesh reach kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here