Advertisement

സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണ്: പ്രധാനമന്ത്രി

August 11, 2021
0 minutes Read
unsc open debate modi

സാങ്കേതിക വിദ്യാ രം​ഗത്ത് ഇന്ത്യ വലിയ പുരോ​ഗതി കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സാങ്കേതിക വിദ്യാ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടി. ഫലപ്രദമായി അവസരങ്ങൾ വിനിയോ​ഗിക്കാൻ വ്യവസായ ലോകം തയാറാകണമെന്നും മോദി പറഞ്ഞു.സി ഐ ഐ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വലിയ മഹാമാരിയിലും ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ റെക്കോർഡ് നേട്ടം ഉണ്ടാക്കി. വ്യവസായിക രംഗത്തെ ശക്തിപ്പെടുത്താനുള്ള ബില്ലുകൾ പാർലമെന്റിൽ പാസാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.സ്വന്തം നാട്ടിൽ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളാണ് രാജ്യത്തിന് വേണ്ടത്. ഇരട്ടി പ്രയത്നത്തിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാനാകൂ.

പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ വരുകയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. സ്വകാര്യമേഖലക്കായി വാതിലൂകൾ കൂടുതൽ തുറക്കുകയാണ് കേന്ദ്ര സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top