22
Sep 2021
Wednesday

കുട്ടനാട് വിഷയത്തെ സർക്കാർ ഗൗരവമായി കാണുന്നു ; മന്ത്രി റോഷി അഗസ്റ്റിൻ

kuttanad

കുട്ടനാട്ടിൽ നിന്ന് ജനം പലായനം ചെയ്യുന്നുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. സംഭവത്തെ ​ഗൗരവമായി കാണുന്നുവെന്നും കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി

കുട്ടനാട്ടിൽ ഒരു വാർഡിൽ 30 കുടുംബങ്ങൾ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സർക്കാർ കാണുന്നില്ല. പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയിൽ ഒന്ന് പോലും നടപ്പായിട്ടില്ല. കുട്ടനാട് കണ്ടിട്ടില്ലാത്തവർ ചേർന്നാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും പി സി വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.

തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശഅനകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി റോഷി അ​ഗസ്റ്റിൻ വിശദീകരിച്ചു. ചെളി നീക്കം ചെയ്യാൻ നടപടി തുടങ്ങി. ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlight: Government takes Kuttanad issue seriously; Minister Roshi agustin

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top