താലിബാൻ ആക്രമണം; നിലപാട് വ്യക്തമാക്കി അമേരിക്ക

അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രൂക്ഷമാകുന്നു.
താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇനിയൊരു സൈനിക നീക്കത്തിനും അമേരിക്ക് തയാറല്ലെന്ന് ബൈഡൻ അറിയിച്ചു . അഫ്ഗാൻ പൗരന്മാർ ഒറ്റക്കെട്ടായി നിന്ന് സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുകയാണ് വേണ്ടതെന്നും ബൈഡൻ അറിയിച്ചു. യു.എസ്. സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്നും ജോ ബൈഡൻ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണവും താലിബാന്റെ കൈകളിലായ സാഹചര്യത്തിലാണ് പ്രസ്താവന.
കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാനായി താലിബാൻ ശ്രമിക്കുകയാണ്. എന്നാൽ അഫ്ഗാൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ ചേര്ത്ത് നിൽപ്പാണ് ഈ മേഖലയിൽ ഉണ്ടായത്.
സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാൻ യു.എസ്. എംബസി ആവശ്യപ്പെട്ടിരുന്നു.
Story Highlight: Jo Biden on Afghan issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here