Advertisement

രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

August 11, 2021
Google News 1 minute Read

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം എർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ ഇൻഫർമേഷൻ ടെക്നോളജി രംഗത്ത് മികവ് പ്രകടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കാണ് പുരസ്കാരം നൽകുകയെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീൽ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനമായ ഓഗസ്റ്റ് 20ന് ആണ് പുരസ്കാരം പ്രഖ്യാപിക്കുകയെന്ന് ഐടി വകുപ്പ് മന്ത്രി സതേജ് പാട്ടീൽ വ്യക്തമാക്കി.

ഇന്ത്യയുടെ ഐടി മേഖലയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് ശ്രദ്ധാഞ്ജലി എന്ന നിലയിൽ രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി..കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിൽനിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി വിവാദമായതിനു പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാരിന്റെ നീക്കം.

രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത് രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു. രാജീവ് ഗാന്ധിയുടെ പേരിൽ പുരസ്കാരം നൽകുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല. എന്നാൽ തുടർച്ചയായി 15 വർഷം അധികാരത്തിലിരുന്നിട്ടും കോൺഗ്രസ് എന്തുകൊണ്ടാണ് ഐടി അവാർഡിന് രാജീവ് ഗാന്ധിയുടെ പേരിടാതിരുന്നതെന്ന് വ്യക്തമാക്കണം. അവർ രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ രാഷ്ട്രീയം ഗാന്ധി-വദ്ര കുടുംബങ്ങളുടെ പേരിനെ ചുറ്റിപ്പറ്റി മാത്രമാണ്, അദ്ദേഹം പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here