Advertisement

മുരിങ്ങൂര്‍ പീഡനക്കേസ്; പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

August 11, 2021
Google News 1 minute Read
muringoor rape case-anticipatory bail was rejected

മുരിങ്ങൂര്‍ പീഡനക്കേസില്‍ പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കോടതി തള്ളി. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശവും നല്‍കി. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഇരയുടെ ഹര്‍ജി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച് ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.

കേസില്‍ പൊലീസിന്റെ ഭാഗം കേട്ട ശേഷം അതംഗീകരിച്ചുകൊണ്ടാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.

2016ലാണ് കേസിനാസ്പദമായ സംഭവം. ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്തതാണ് കേസ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നാരോപിച്ച് മയൂഖ ജോണി രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയാണ് ചുങ്കത്ത് ജോണ്‍സണ്‍. ഇരയുടെ വീട്ടില്‍ കയറിയാണ് ഇയാള്‍ അക്രമം നടത്തിയത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടിവരുമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് അറിയിച്ചിരുന്നു.

Story Highlight: muringoor rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here