മുഖ്യമന്ത്രിക്കെതിരായ മൊഴി നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കും
മുഖ്യമന്ത്രിക്കെതിരായ സരിത്തിന്റെ മൊഴി നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. പി. ടി തോമസ് എംഎല്‍എ സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കും. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
കഴിഞ്ഞ ദിവസമാണ് സരിത്ത് ഡോളര്‍ കടത്ത് കേസില്‍ സരിത്തിന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടിസ് പുറത്തുവന്നത്. വിദേശത്തേക്ക് പണം കടത്താന്‍ മുഖ്യമന്ത്രി യു എ ഇ കോണ്‍സുലേറ്റിനെ ഉപയോഗിച്ചെന്നായിരുന്നു സരിത്തിന്റെ മൊഴി. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.
ഡോളര്‍ കടത്തുകേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി പ്രതികള്‍ക്ക് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് കണ്ടെത്തലുകള്‍ ഒന്നൊന്നായി വിവരിക്കുന്നത.്
സെക്രട്ടേറിയറ്റില്‍ നിന്നും ഒരു പൊതി കൈപ്പറ്റാന്‍ സ്വപ്‌ന സുരേഷ് നിര്‍ദേശിച്ചു. സ്വപ്നയുടെ നിര്‍ദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിന്‍ അറ്റാഷേയെ ഏല്‍പ്പിച്ചു. അദ്ദേഹമാണ് കോണ്‍സല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറന്‍ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
Read Also : ഡോളർ കടത്ത് കേസ് ; മുഖ്യമന്ത്രിക്കായി വിദേശത്തേക്ക് പണം കടത്തി:മുഖ്യമന്ത്രിക്കെതിരെ പ്രതി സരിത്തിൻ്റെ മൊഴി
ഇക്കാര്യത്തില്‍ സമാനമായ രീതിയില്‍ സ്വപ്ന നല്‍കിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.
Story Highlight: dollar case, sarith ps, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here