Advertisement

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട്; നിർണായക ഇടപെടലുമായി ഹൈക്കോടതി

August 12, 2021
Google News 2 minutes Read
high court

എറണാകുളം – അങ്കമാലി അതിരൂപത ഭൂമി ഇടപാടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ഭൂമി ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവ്.

കേസിലെ രേഖകളിൽ നിന്നും സർക്കാർ പുറമ്പോക്കും കച്ചവടം ചെയ്തതായി കരുതേണ്ടിയിരിക്കുന്നു. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമിയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പത്ത് ആഴ്ചയ്ക്കകം സർക്കാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

Read Also : സിറോ മലബാ‍ർ സഭാ ഭൂമിയിടപാട്; എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ പിഴയടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്

ഇതിനിടെ സിറോ മലബാ‍ർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു . ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് റിപ്പോ‍ർട്ടിൽ പറയുന്നു. വൻ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

Read Also : എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ പ്രതിഷേധം

Story Highlight: Ernakulam Angamaly Archdiocese Land Deal , High court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here