Advertisement

പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്; കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ

August 12, 2021
Google News 1 minute Read
kannur calicut university Maoist

കണ്ണൂര്‍, കോഴിക്കോട് യൂണിവേഴ്സിറ്റികളില്‍ സിപിഐ(മാവോയിസ്റ്റ്) യോഗം നടന്നെന്ന് എന്‍ഐഎ. പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി വിജിത്ത് വിജയനെതിരായ കുറ്റപത്രത്തിലാണ് പരാമര്‍ശം.

2026 മുതല്‍ 2019 വരെയാണ് യോഗങ്ങള്‍ നടന്നത്. വൈത്തിരിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.ജലീല്‍, ഒളിവിലുള്ള പ്രതി ഉസ്മാന്‍ തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി ക്യാംപസ് ഹോസ്റ്റലിലായിരുന്നു യോഗങ്ങള്‍. മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകള്‍ ജലീല്‍ വിജിത്തിന് കൈമാറി .

പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിക്ക് വേണ്ടി വിജിത്ത് മരുന്നുകള്‍ വാങ്ങി നല്‍കിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൊട്ടക്കടവ്, കല്ലേരി ജുമാ മസ്ജിദ്, പെരുവയയല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ജലീലുമായി വിജിത് കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ ജലീല്‍ വിജിത്തിന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ലാപ്പ്ടോപ് നല്‍കി.

Read Also: മാപ്പ് സാക്ഷിയാകില്ല; നിലപാടിലുറച്ച് പന്തീരങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബ്

നിലവില്‍ ഒളിവിലുള്ള ഉസ്മാനൊപ്പം കൂത്തുപറമ്പ്, വൈറ്റില എന്നിവിടങ്ങളില്‍ വിജിത് രഹസ്യയോഗം ചേര്‍ന്നെന്നും എന്‍ഐഎ കുറ്റപത്രത്തിൽ പറയുന്നു.

Story Highlight: kannur calicut university Maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here