Advertisement

കേരള ബാങ്ക് എടിഎം തട്ടിപ്പ് : രണ്ട് പേർ പിടിയിൽ

August 12, 2021
Google News 1 minute Read
kerala bank robbery arrest

കേരള ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്നയാൾ അടക്കം രണ്ട് പേരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇവരെ കേരളത്തിൽ നിന്ന് തന്നെയാണ് പിടികൂടിയിരിക്കുന്നതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

നോർത്ത് ഇന്ത്യയിൽ നിന്നുള്ള സംഘമാണോ തട്ടിപ്പിന് പിന്നിലെന്ന കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. അതിനിടെയാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. പ്രതികളുടെ വിവരങ്ങൾ പുറത്ത് വിടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താലാണ് പൊലീസ് പേര് വിവരങ്ങൾ പുറത്ത് വിടാത്തത്.

Read Also : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ നടപടി തുടങ്ങി

കേരളാ ബാങ്കിന്റെ തിരുവനന്തപുരം, കോട്ടയം, കാസർ​ഗോഡ് ജില്ലകളിലെ എടിഎമ്മുകളിൽ നിന്നാണ് പണം നഷ്ടപ്പെട്ടിരുന്നത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.66 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ കിഴക്കേക്കോട്ട, നെടുമങ്ങാട് എടിഎമ്മുകളിൽ നിന്നായിരുന്നു. വ്യാജ എടിഎം കാർഡ് ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Story Highlight: kerala bank robbery arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here