കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമനിര്‍മാണം ഉടനില്ല; സര്‍ക്കാര്‍ പിന്മാറുന്നു

ഭൂമി തട്ടിയെടുക്കുന്നത് തടയാനുള്ള നിയമനിര്‍മാണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. ലാന്‍ഡ് ഗ്രാബിംഗ് പ്രൊഹിബിഷന്‍ ആക്ട് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. നിയമവകുപ്പിന് പുറമേ അഡ്വ.ജനറലും സര്‍ക്കാരിന് നിയമോപദേശം നല്‍കി. പാട്ടക്കാലാവധി കഴിഞ്ഞും ഭൂമി കൈവശം വയ്ക്കുന്നത് കയ്യേറ്റമല്ലെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടിയത്.
എംജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേരള ലാന്‍ഡ് ഗ്രാബിങ് പ്രൊഹിബിഷന്‍ ആക്ടിന് തുടക്കം കുറിച്ചത്. 2017 ലായിരുന്നു നിയമനിര്‍മാണത്തിന്റെ ആദ്യനടപടികള്‍ തുടങ്ങിയത്. തോട്ടഭൂമി ഉള്‍പ്പെടെ പാട്ടക്കാലാവധി കഴിഞ്ഞും കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനായിരുന്നു നിയമം. ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന് കണ്ടെത്തി തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥയാണ് നിയമനിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍ ഈ വ്യവസ്ഥ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പ് നിയമോപദേശം നല്‍കിയിരിക്കുന്നത്.
Story Highlight: land grabbing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here