ചരിത്ര നേട്ടത്തിന് പിന്നാലെ ശ്രീജേഷിന്റെ വീട്ടിലേക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടി: സന്തോഷത്തില്‍ കുടുംബം

കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് ശ്രീജേഷിന്റെ വീട്ടില്‍ നടൻ മമ്മൂട്ടി എത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. മമ്മുട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും എത്തിയിരുന്നു.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒളിമ്പിക്‌സ് മെഡല്‍ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തില്‍ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ വീട്ടിലെത്തിയത്. അഭിനന്ദനത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞത്, “ഒളിമ്പിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്ന്”. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷം മമ്മൂട്ടിയും കൂട്ടരും മടങ്ങി.
Story Highlight: mammootty, pr sreejesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here