ആനക്കയം സര്‍വ്വിസ് സഹകരണ ബാങ്ക് ക്രമക്കേട് : ആറരകോടിയോളം പണം നഷ്ടമായ നിക്ഷേപകര്‍ പ്രതിഷേധിച്ചു

ആനക്കയം സര്‍വ്വിസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറരകോടിയോളം രൂപയാണ് നഷ്ടമായത്.തുക മടക്കി നല്‍കാമെന്ന് ഭരണ സമിതി അറിയിച്ചെങ്കിലും ആറ് മാസത്തിലധികമായി ഒരു നടപടിയും ഉണ്ടായിട്ടില്ല.നാളത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പൊലീസ് സാന്നിധ്യത്തില്‍ ഉറപ്പ് കിട്ടിയതിനെതുടര്‍ന്നാണ് നിക്ഷേപകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കില്‍ തുക രേഖപ്പെടുത്തി വ്യാജരസീത് നല്‍കി തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി.സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബാങ്കിലെ യു.ഡി ക്ലാര്‍ക്ക് കെ വി സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുക്കുകയും വില്‍പ്പന നടത്തി പണം തിരിച്ചു നല്‍കാമെന്നുമായിരുന്നു ബാങ്കിന്റെ വാഗ്ദാനം.
പക്ഷേ രണ്ട് വര്‍ഷമായിട്ടും നടപടികളൊന്നുമുണ്ടായില്ല കഴിഞ്ഞ ജനുവരിയില്‍ പണം മടക്കി നല്‍കാമെന്ന് അറിയിച്ചു നിക്ഷേപകര്‍ക്ക് കത്ത് നല്‍കിയെങ്കിലും ആറു മാസത്തിനപ്പുറവും ഇക്കാര്യത്തില്‍ നടപടി ഇല്ലാതായതോടെയാണ് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കില്‍ എത്തിയത്.സെക്രട്ടറിയെ ഉപരോധിച്ച നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു
ഭൂമി വിറ്റ് പണം നല്‍കുന്നത് ജോയിന്‍ രജിസ്ട്രാര്‍ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്.പൊലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നാളെ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പണം മടക്കി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന ഉറപ്പിന്മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു.സന്തോഷ് കുമാറിന്റെ ഭൂമി വില്പന നടത്താന്‍ അനുമതി തേടി ബാങ്ക് ഭരണസമിതി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here