Advertisement

ചിത്രമോ ട്വീറ്റോ പങ്കുവയ്ക്കുന്നതില്‍ എതിര്‍പ്പില്ല; ഡല്‍ഹിയില്‍ മരിച്ച പെണ്‍കുട്ടിയുടെ അമ്മ

August 13, 2021
Google News 1 minute Read
child rape delhi case-rahul gandhi's tweet

ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒന്‍പത് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങളുടെ ചിത്രമോ ട്വീറ്റോ പങ്കുവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കുട്ടിയുടെ മാതാവ്. രാഹുല്‍ ഗാന്ധി എംപി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വിവാദമായതോടെ ട്വിറ്റര്‍ പിന്‍വലിക്കുകയും ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം.

ചിത്രം പങ്കുവച്ചത് ഇരയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ ട്വിറ്റര്‍ ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു.

Read Also : പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വിറ്ററില്‍; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍

അതിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിതാഭസ്മം മാതാപിതാക്കള്‍ ഹരിദ്വാറില്‍ നിമജ്ജനം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇന്ന് നടന്ന ചടങ്ങുകള്‍.
ഈ മാസം ഒന്നിനാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിക്കുകയും ചെയ്തിരുന്നു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

Story Highlight: child rape delhi case, rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here