ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുൽഗാമിലെ മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇയാളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രദേശം പൂർണമായും സൈനിക നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
മാൽപോരയിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പട്രോളിംഗ് നടത്തുകയായിരുന്ന ബി.എസ്.എഫ്. സംഘത്തിന് നേരെ സമീപമുള്ള കെട്ടിടത്തിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ സൈന്യം വളഞ്ഞതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
Read Also : പെട്രോൾ വില കുറച്ച് തമിഴ്നാട് സർക്കാർ ; സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ചു
ഭീകരരുടെ ആക്രമണത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും, പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതൽ ഭീകരർക്കായി കെട്ടിടത്തിലും, സമീപ മേഖലകളിലും ബി.എസ്.എഫ്. പരിശോധന നടത്തുകയാണ്.
ഭീകരനെ വധിച്ചതിലൂടെ സ്വാതന്ത്ര്യദിനം ലക്ഷ്യമിട്ടുള്ള വലിയ ആക്രമണ പദ്ധതിയാണ് തകർത്തത് എന്ന് കശ്മീർ ഐ.ജി. പി. വിജയ്കുമാർ പറഞ്ഞു. മാൽപോരയിലെ ദേശീയ പാത അൽപ്പ സമയത്തിനുള്ളിൽ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlight: Jammu Kashmir terrorist killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here