എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണ നിക്ഷേപം :ആരോപണവുമായി കെ ടി ജലീൽ

എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് 300 കോടി കള്ളപ്പണം ഉണ്ടെന്നാണ് കെ ടി ജലീൽ. എ ആര്‍ നഗര്‍ സഹകരണ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കലാണ് കുഞ്ഞാലിക്കുട്ടി നടത്തുന്നതെന്ന് കെ ടി ജലീല്‍. കണ്ണമംഗലം സ്വദേശിയായ അംഗണവാടി ടീച്ചറുടെ അക്കൌണ്ട് വഴി അവരറിയാതെ 80 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടത്തിയത്. ഇടപാടുകാരറിയാതെ അവരുടെ അക്കൌണ്ടുകള്‍ വഴി നടത്തിയത് ലക്ഷങ്ങളുടെ പണമിടപാടാണെന്നാണ് കണ്ടെത്തല്‍.
അംഗണവാടിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട 25000 രൂപയുടെ ഇടപാട് നടത്തിയത് ഒഴിച്ചാല്‍ മറ്റ് പണമിടപാടുകള്‍ ഈ അകൗണ്ട് വഴി നടത്തിയിരുന്നില്ല.കഴിഞ്ഞ ദിവസം ആദയനികുതി വകുപ്പിന്‍റെ നോട്ടീസ് കിട്ടിയപ്പോഴാണ് തന്‍റെ അക്കൌണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്ന് ടീച്ചര്‍ അറിഞ്ഞത്.
ബാങ്ക് സെക്രട്ടറി ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ സഹായിയാണെന്നും ജലീല്‍ ആരോപിച്ചു.അതിനിടെ വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കൂടുതല്‍ തിരിമറികള്‍ പുറത്തുവന്നിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here