Advertisement

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; അഞ്ചുപേര്‍ മരിച്ചു

17 hours ago
Google News 2 minutes Read
four dead, 2 injured as helicopter crashes in Uttarakhand

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഏഴ്‌ പേരടങ്ങുന്ന സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഉത്തരകാശിയിലെ ഗംഗാനാനിയില്‍ വച്ച് തകരുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. (four dead, 2 injured as helicopter crashes in Uttarakhand)

ജില്ലാ ഭരണകൂടവും എസ്ആര്‍ഡിഎഫും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയെന്നും അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം’; അഭ്യർത്ഥിച്ച് യുക്രൈൻ

ഹെലികോപ്റ്ററിന്റെ ഉള്‍വശം പൂര്‍ണമായി തകര്‍ന്നുവെന്ന് അപകടശേഷം പുറത്തുവച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കി.

Story Highlights : four dead, 2 injured as helicopter crashes in Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here