Advertisement

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു

August 13, 2021
Google News 2 minutes Read
electric shock

തിരുവനന്തപുരത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവല്ലം സ്വദേശികളായ ഹെനാ മോഹനും (50) മകള്‍ നീതുമോഹനു(28)മാണ് മരിച്ചത്.

തിരുവല്ലം നെല്ലിയോട്ടെ വാടക വീടിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഈ വീടിനടുത്തുള്ള എര്‍ത്ത് കമ്പിയ്ക്ക് അടുത്ത് നിന്ന് കളിക്കുന്നതിനിടെ നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്.

Read Also : സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും

ഈ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെയാണ് നീതുവും അമ്മ ഹെനയും മരിച്ചത്. പൊള്ളലേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. നീതുവിന്റെയും അമ്മ ഹെനയുടേയും മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ‘ജനവിരുദ്ധം’; വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ബാനര്‍ജി

Story Highlight: Mother and daughter died to electric shock in TVM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here