പെട്രോൾ വില കുറച്ച് തമിഴ്നാട് സർക്കാർ ; സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ചു

പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റാണ് നിയമസഭയിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച്. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.
Read Also : ഇന്ധനവില വര്‍ധനവില്‍ ഇടപെട്ട് ഹൈക്കോടതി; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കണം
ഇതിനിടെ, ബജറ്റ് അവതരണം ബഹിഷ്കരിച്ച് എഐഎഡിഎംകെ അംഗങ്ങൾ സഭയിൽ നിന്നുമിറങ്ങിപ്പോയി. ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കർ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പറഞ്ഞാണ് ബഹിഷ്ക്കരണം.
Read Also : രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു
Story Highlight: Tamil Nadu slashes petrol price by Rs 3