Advertisement

അരൂർ-ചേർത്തല ദേശീയ പാത ടാറിംഗ് വിവാദം; അന്വേഷണ റിപ്പോർട്ട് ട്വന്റി ഫോറിന്

August 14, 2021
Google News 2 minutes Read

അരൂർ- ചേർത്തല ദേശീയ പാത ടാറിംഗ് വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് ട്വന്റി ഫോറിന് ലഭിച്ചു. ജി. സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് തന്നെ ആരിഫ് പരാതി ഉന്നയിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.

എം എം ആരിഫ് എം പി യുടെ പരാതി ഒരു തവണ അന്വേഷിച്ച് തള്ളിയതാണെന്ന് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വിജിലൻസ് വിഭാഗം അന്വേഷിച്ച് ക്രമക്കേട് ഇല്ലെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലം ടാറിന്റെ നിലവാരത്തിൽ കുറവ് വരുത്തിയെന്നും റിപ്പോർട്ടിൽ.

Read Also : ദേശീയ പാത വികസനം; ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിമാസ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ദേശീയ പാത നവീകരണത്തില്‍ ക്രമക്കേടെന്നാരോപിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി രംഗത്തെത്തിയിരുന്നു. ദേശീയപാത 66 ലെ നവീകരണത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ജി.സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് ദേശീയപാത നവീകരണം നടത്തിയത്.

Read Also : എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ; അക്കൗണ്ട് ഉടമയറിയാതെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്

Story Highlight: Aroor- Cherthala National highway tarring controversy Investigation report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here