Advertisement

എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ; അക്കൗണ്ട് ഉടമയറിയാതെ നടന്നത് 80 ലക്ഷം രൂപയുടെ ഇടപാട്

August 14, 2021
Google News 1 minute Read
ar nagar bank fraud

മലപ്പുറം എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതായി രേഖകൾ പുറത്ത് വന്നു.

കണ്ണമംഗലം സ്വദേശിയുടെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പണമിടപാടിനെ കുറിച്ച് അക്കൗണ്ട് ഉടമ അറിയുന്നത് ആദായ നികുതി വകുപ്പ് നോട്ടിസ് ലഭിച്ചപ്പോഴാണ്.

അക്കൗണ്ടിലൂടെ 25,000 രൂപയുടെ ഇടപാട് മാത്രം നടന്നിട്ടുള്ളു എന്ന് നിക്ഷേപകയുടെ മകൻ ട്വൻ്റിഫോറിനോട് പറഞ്ഞു. ക്രമക്കേടിനെതിരെ കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് വാക്സിനേഷന്‍ യജ്ഞം ശക്തം; ഇന്നുമാത്രം 5,35,074 പേര്‍ക്ക് വാക്‌സിനേഷന്‍

അതേസമയം, ഇത്തരത്തിൽ കൂടുതൽ അക്കൗണ്ടുകൾ വഴിയും ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlight: ar nagar bank fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here